KeralaLatest NewsNews

ഉരുണ്ടുകളിച്ച് ഐസക്, സ്പീക്കറും കൈവിട്ടു; ചരിത്രത്തിലാദ്യം, ഇനിയെന്ത്?

സിഎജി റിപ്പോർട്ട് ചോർത്തിയ സംഭവം; പരാതി നിയമസഭാ എത്തിക്സ് കമ്മിറ്റിയ്ക്ക് വിട്ടു

സിഎജി റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ ധനമന്ത്രി തോമസ് ഐസകിനെതിരെ നടപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. മന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസ് നിയമസഭാ എത്തിക്സ് കമ്മിറ്റിയ്ക്ക് വിട്ടു. വിഡി സതീശൻ എംഎൽഎ നൽകിയ പരാതിയിലാണ് നടപടി.

പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക് വിടുന്നതെന്ന് സ്പീക്കറുടെ ഓഫീസ് പറയുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസ് നിയമസഭാ എത്തിക്സ് കമ്മിറ്റിയ്ക്ക് വിടുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയത്. ഇത് സിഎജിയുടെ കരട് റിപ്പോർട്ടാണ് എന്ന് കരുതിയാണ് പുറത്തുവിട്ടതെന്നാണ് ഐസക്കിന്റെ വിശദീകരണം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങിയെന്നും മന്ത്രി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button