ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരന് മരിച്ചു. ഈസ്റ്റ് അന്ധേരിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ദേവ്‍രാജ് നാഗ് എന്ന കുട്ടിയാണ് മരിച്ചത്.
സഹോദരിയോടൊപ്പം ബലൂണ്‍ കൊണ്ട് കളിക്കുകയായിരുന്നു ദേവ്‍രാജ്. ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് ദേവ്‍രാജിന്‍റെ അമ്മാവന്‍ രാജ രാംദയാല്‍ നാഗ് മുംബൈ മിററിനോട് വ്യക്തമാക്കി.
പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടിയെ വീടിന് അടുത്തുള്ള പട്ടേല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ധേരിയിലുള്ള ക്രിട്ടികെയര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് ക്രിട്ടികെയര്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്.ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ തന്നെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. നാനാവതിയിലെത്തിയപ്പോഴെക്കും മരിക്കുകയും ചെയ്തു.
Post Your Comments