കൊച്ചി: സംവിധായകന്‍ അലി അക്ബറിന്റെ 1921 പശ്ചാത്തലമാക്കിയ പുതിയ സിനിമയ്ക്ക് വിചാരിക്കാത്ത ക്രൗഡ് ഫണ്ടിംഗ്. പുതിയ സിനിമ നിര്‍മിക്കാന്‍ ഒരു കോടിയിലധികം രൂപയാണ് ക്രൗഡ് ഫണ്ടിംഗിലൂടെ പിരിഞ്ഞുകിട്ടിയത്. 1921 പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നത്. മുടക്കുമുതല്‍ കണ്ടെത്തന്‍ ക്രൗഡ് ഫണ്ടിങ്ങിനെ ആശ്രയിക്കുമെന്ന് അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹം മമധര്‍മ എന്ന പേരില്‍ നിര്‍മാണ കമ്പനി രൂപീകരിക്കുകയും കമ്പനിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടും ആരംഭിച്ചു. മമധര്‍മ ഒരു കോടി കവിഞ്ഞു. ഒരു കോടി നന്ദി എന്നാണ് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Read Also : ‘മുംബൈയിലെ വ്യവസായങ്ങളെ യുപിയിലേയ്ക്ക് കൊണ്ടുവരാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
സിനിമയുടെ തിരക്കഥ കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തില്‍ അലി അക്ബര്‍ സമര്‍പ്പിച്ചിരുന്നു. അടുത്ത വര്‍ഷം ആദ്യത്തില്‍ ഷൂട്ടിങ് തുടങ്ങും. യഥാര്‍ഥ ചരിത്രമാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് അലി അക്ബര്‍ അവകാശപ്പെടുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അലി അക്ബര്‍ നേരത്തെ അറിയിച്ചിരുന്നു. സിനിമയില്‍ ഉപയോഗിക്കാനുള്ള തോക്കുകളുടെ മാതൃകയും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു.
1921ലെ മലബാര്‍ സമരമാണ് സിനിമയാകുന്നത്. ഇതിന്റെ തിരക്കഥ ഏറെ കുറേ പൂര്‍ണമായി. ആരാണ് സിനിമയിലെ താരങ്ങള്‍ എന്ന് അലി അക്ബര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പാട്ടുകളുടെ ജോലികള്‍ നടക്കുകയാണ്. കാസ്റ്റിങ് അടുത്ത മാസം നടക്കും. ഏതൊക്കെ താരങ്ങളാണ് അഭിനയിക്കുന്നത് എന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. പേര് പറഞ്ഞാല്‍ അധിക്ഷേപം തുടങ്ങുമെന്നും പണം സംഭാവന ചെയ്യാന്‍ പോലും പലര്‍ക്കും പേടിയാണെന്നും അലി അക്ബര്‍ പറയുന്നു.
Post Your Comments