ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മെഗാ ക്രൗഡ് ഫണ്ടിംഗ് ഡ്രൈവ് കനത്ത പരാജയമെന്ന് റിപ്പോര്‍ട്ട്. ക്രൗഡ് ഫണ്ടിംഗ് ഒരാഴ്ച പിന്നിട്ടപ്പോള്‍ ആകെ സമാഹരിച്ചത് 5.35 കോടി രൂപ മാത്രമാണെന്ന് പാര്‍ട്ടി ഖജാന്‍ജി സ്ഥാനം വഹിക്കുന്ന അജയ് മാക്കന്‍ എക്സിലൂടെ അറിയിച്ചു. പ്രചാരണത്തിന്റെ ആദ്യ ദിനം 1.45 കോടി രൂപയാണ് പാര്‍ട്ടി നേടിയത് .
Read Also: നടുറോഡിൽവെച്ച് ഭാര്യയുടെ കഴുത്തറുത്തു: ഭർത്താവ് അറസ്റ്റിൽ
എക്‌സിലെ അജയ് മാക്കന്റെ പോസ്റ്റ് അനുസരിച്ച്, ഈ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്. മഹാരാഷ്ട്രയില്‍ നിന്നാണ്. 82.48 ലക്ഷം രൂപയാണ് അവിടെ നിന്ന് ലഭിച്ചത്. സംഭാവന നല്‍കിയ ആദ്യ പത്ത് സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം ഇല്ല. രാജസ്ഥാനില്‍ നിന്ന് 57.73 ലക്ഷം , ഉത്തര്‍പ്രദേശില്‍ നിന്ന് 47.07 ലക്ഷം, ഹരിയാനയില്‍ നിന്ന് 46.84 ലക്ഷം, കര്‍ണാടകയില്‍ നിന്ന് 31.56 ലക്ഷം എന്നിങ്ങനെയാണ് കോണ്‍ഗ്രസ് നേടിയത്.
ഡിസംബര്‍ 18 ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ക്രൗഡ് ഫണ്ടിംഗ് ഡ്രൈവിന് തുടക്കമിട്ടത്.
Post Your Comments