ഇക്കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടികാഴ്ച്ച നടത്തി നടന്‍ അക്ഷയ് കുമാര്‍. അക്ഷയ്കുമാറിന്റെ പുതിയ ചിത്രം ‘രാം സേതു’ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നതും ഏറെ ശ്രദ്ധേയമായി.
അടുത്തിടെ ഉത്തര്‍പ്രദേശില്‍ നോയിഡയില്‍ ഫിലിം സിറ്റി നിര്‍മ്മാണത്തെ കുറിച്ച് സെപ്തംബറിൽ യോഗി പ്രഖ്യാപിച്ചിരുന്നു .മുംബൈയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
സംവിധായകൻ അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാം സേതു . ‘വരും തലമുറയെ കൂടി ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മ്മിച്ച് അതിലൂടെ ഭാരതീയരുടെ ഉള്ളില്‍ രാമന്റെ ആദര്‍ശങ്ങളേയും സംരക്ഷിക്കാന്‍ ശ്രമിക്കാം എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്.
Post Your Comments