![](/wp-content/uploads/2020/12/vaccine-couples.jpg)
ചെന്നൈ : കോവിഡിനെതിരെ ലോകം പോരാടുക തന്നെയാണ്. പല ലോകരാഷ്ട്രങ്ങളും കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. എന്നാല്‍ ചെന്നൈയില്‍ നിന്ന് ഞെട്ടിയ്ക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഗുരുതര ആരോപണവുമായി കോവിഡ് വാക്‌സീന്‍ പരീക്ഷിച്ച സന്നദ്ധ പ്രവര്‍ത്തകന്റെ ഭാര്യയാണ് രംഗത്ത് വന്നിരിക്കുന്നത്. കോവിഷീല്‍ഡ് സുരക്ഷിതമെന്നും വാക്‌സീന്‍ സ്വീകരിച്ച ചെന്നൈ സ്വദേശിയായ സന്നദ്ധ പ്രവര്‍ത്തകന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടെന്ന സംഭവത്തിന്റെ അടിസ്ഥാനം അറിയില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സന്നദ്ധപ്രവര്‍ത്തകന്റെ ഭാര്യ രംഗത്തെത്തിയത്.
read also : കാര്‍ഷിക നിയമഭേദഗതി പിന്‍വലിക്കില്ലെന്ന് കേന്ദ്രം, കര്‍ഷകര്‍ക്കായി ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചു
ഞങ്ങള്‍ക്ക് ഇനിയും മൗനം പാലിച്ചിരിക്കാനാകില്ലെന്നും മൗനത്തെയാണ് ഞങ്ങള്‍ വിറ്റതെന്നുമാണ് ഇവര്‍ ദേശീയ മാധ്യമത്തിനോട് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ഭര്‍ത്താവ് ഒരു മാര്‍ക്കറ്റിങ്ങ് വിദഗ്ധനായ ഉദ്യോഗസ്ഥനാണ്. നല്ല വിവരമുള്ളയാളും സര്‍ഗാത്മക വ്യക്തിത്വവുമാണ്. എന്നാലിപ്പോള്‍ അദ്ദേഹത്തിന് എഴുതാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു.
കാര്യങ്ങളെ ക്രിയാത്മകമായ രീതിയില്‍ അവതരിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഗുണമേന്‍മ. എന്നാല്‍ ഇപ്പോള്‍ ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ചെറിയ ജോലികള്‍ ചെയ്യുന്നതിന് പോലും ഇപ്പോള്‍ തടസ്സം നേരിടുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഓണ്‍ലൈന്‍ പണമിടപാടുകള്‍ പോലുള്ള ലളിതമായ കാര്യങ്ങള്‍ എന്നോട് ചെയ്യാന്‍ ആവശ്യപ്പെടുന്നു. കോവിഡ് കാലത്ത് അമേരിക്കയില്‍ നിന്നും അദ്ദേഹത്തിന് വലിയൊരു പ്രൊജക്റ്റ് ചെയ്യാന്‍ ലഭിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞ അവര്‍ അതില്‍ നിന്ന് പിന്മാറി. അവര്‍ക്ക് എത്രയും വേഗം അത് തീര്‍ത്ത് നല്‍കണമായിരുന്നു.
പരാതി നല്‍കിയിട്ടും വാക്‌സീന്‍ പരീക്ഷണത്തിന്റെ ട്രയല്‍ നടത്തുന്നത് തുടരുന്നതില്‍ ആശങ്കയുണ്ടെന്നും ഈ ദമ്പതികള്‍ പറയുന്നു. തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടെന്നു കാണിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പരാതിക്കാരനെതിരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് 100 കോടി രൂപയുടെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിട്ടുണ്ട്.
സന്നദ്ധ പ്രവര്‍ത്തകന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി സഹതാപമുണ്ടെങ്കിലും വാക്സീന്‍ പരീക്ഷണവും ആരോഗ്യ സ്ഥിതിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആരോഗ്യ പ്രശ്നത്തിന്റെ കാരണം വാക്സീന്‍ പരീക്ഷണമാണെന്നു സന്നദ്ധ പ്രവര്‍ത്തകന്‍ തെറ്റായി ആരോപിക്കുകയാണ്. വാക്സീന്‍ മൂലമല്ല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതെന്നു മെഡിക്കല്‍ സംഘം വ്യക്തമായി അറിയിച്ചിട്ടും സന്നദ്ധ പ്രവര്‍ത്തകന്‍ കമ്പനിയുടെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിച്ചത്.
Post Your Comments