ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. ആന്‍ഡമാന്‍ ദ്വീപിലാണ് പരീക്ഷണം നടന്നിരിക്കുന്നത്.
ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം നാവിക സേനയാണ് വീണ്ടും നടത്തുകയുണ്ടായത്. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ളതാണ് മിസൈല്‍. നാവികസേനയുടെ ഐഎന്‍എസ് റണ്‍വിജയ്‌യില്‍ നിന്നാണ് മിസൈല്‍ തൊടുത്തിരിക്കുന്നത്. ലക്ഷ്യസ്ഥാനം കൃത്യമായി ഭേദിച്ചതായി മിസൈല്‍ വികസിപ്പിച്ച ഡിആര്‍ഡിഒ അറിയിക്കുകയുണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ കാര്‍ നിക്കോബാര്‍ ദ്വീപിലാണ് മിസൈലിന്റെ ലക്ഷ്യസ്ഥാനം ക്രമീകരിച്ചിരുന്നത്.
കഴിഞ്ഞദിവസം മിസൈലിന്റെ ഭൂതല പതിപ്പ് വിജകരമായി പരീക്ഷിക്കുകയുണ്ടായി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ തന്നെയായിരുന്നു പരീക്ഷണം നടന്നത്. 400 കിലോമീറ്റര്‍ ആയിരുന്നു ദൂരപരിധി. ലോകത്തെ ഏറ്റവും വേഗതയാര്‍ന്ന മിസൈലായാണ് ബ്രഹ്മോസിനെ കണക്കാക്കുന്നത്.
Post Your Comments