ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. 800 കിലോമീറ്ററിനപ്പുറമുള്ള ശത്രുക്കളെ തകര്‍ക്കാന്‍ കഴിയുന്ന പ്രഹരശേഷിയാണ് പുതിയ ശ്രേണിയിലുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിനുള്ളത്.
Read Also : നേതൃസ്ഥാനം ഗാന്ധികുടുംബത്തിന് തന്നെ: നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസമെന്ന് ഭൂരിഭാഗം നേതാക്കളും
എസ് യു30 എംകെഐ പോര്‍വിമാനത്തില്‍ നിന്നും വിക്ഷേപിച്ചാല്‍, 300 കിലോമീറ്റര്‍ അപ്പുറം വരെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ ശേഷിയുള്ള മിസൈലാണ് നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ബ്രഹ്മോസ് മിസൈലുകള്‍.
‘ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി ഇതിനകം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന ഉയരത്തില്‍ വായുവിലൂടെ സഞ്ചരിക്കുന്നതിനാല്‍, മിസൈലിന് കൂടുതല്‍ ദൂരം സഞ്ചരിക്കാനും, 800 കീലോമീറ്ററും അതിനപ്പുറവും ലക്ഷ്യങ്ങള്‍ ഭേദിക്കാനും സാധിക്കും’ ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments