
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റില്‍ പര്യടനത്തിനെത്തി സുരക്ഷാ മാനദണ്ഡം ലംഘിച്ച പാകിസ്താന് പരിശീലനം നടത്താന്‍ അനുവാദം നല്‍കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ടീമിലെ ഏഴു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിനിടെ ഒരാഴ്ചയായി ഹോട്ടലില്‍ നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയ താരങ്ങളില്‍ മൂന്ന് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെയാണ് ന്യൂസിലാൻ്റ് നടപടി കടുപ്പിച്ചിരിക്കുകയാണ്.
Read Also : “അതിർത്തിയിലെ പട്ടാളക്കാരുടെ അത്ര തന്നെ പ്രാധാന്യമുള്ളവരാണ് കര്‍ഷകരും” : നടൻ ഹരീഷ് പേരടി
ന്യൂസിലാന്റില്‍ പര്യടനത്തിനെത്തിയ പാക് ടീം ഹോട്ടലില്‍ എല്ലാ മാനദണ്ഡവും ലംഘിച്ചെന്നാണ് കണ്ടെത്തൽ. സുരക്ഷാ ബബിളിനകത്ത് കഴിയേണ്ടതിന് പകരം ഹോട്ടലിലെ പലയിടത്തും താരങ്ങള്‍ ഒത്തുകൂടിയിരുന്നു. രാജ്യവ്യാപകമായി കര്‍ശന കൊറോണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ന്യൂസിലാന്റിന് പാകിസ്താന്‍ ടീമിന്റെ പ്രവൃത്തി വലിയ നാണക്കേടായി മാറുകയും ചെയ്തു.
Post Your Comments