ലക്നൗ: യുപിയിൽ മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ ശേഷം സാനിറ്റൈസർ ഉപയോഗിച്ച് വീട് കത്തിക്കുകയും ചെയ്ത് സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ ആയിരിക്കുന്നു. രാകേഷ് സിംഗ്(35), സുഹൃത്ത് പിന്റു സഹു(32 )എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ലളിത് മിശ്ര, കേശവാനന്ദ് മിശ്ര, അക്രം അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികൾ കുറ്റ സമ്മതം നടത്തുകയുണ്ടായി. ഇവർ രാകേഷ് സിംഗിന്റെ വീട്ടിലെത്തുകയും മദ്യം കഴിച്ചശേഷം മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തുകയുമായിരുന്നു ഉണ്ടായത്.
Post Your Comments