KeralaLatest NewsNews

കെഎസ്എഫ്ഇ റെയ്ഡ് ; തോമസ് ഐസക്കിനെ തള്ളി ജി. സുധാകരന്‍

റെയ്ഡ് വിവരം വകുപ്പു മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല

തിരുവനന്തപുരം : കെഎസ്എഫ്ഇയിലെ റെയ്ഡില്‍ വിജിലന്‍സിനെ പരസ്യമായി വിമര്‍ശിച്ച മന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരന്‍. കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. റെയ്ഡില്‍ ദുഷ്ടലാക്കില്ല. എന്റെ വകുപ്പിലും റെയ്ഡ് നടന്നിട്ടുണ്ട്. ഞാന്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അത് മന്ത്രിമാരെ ബാധിക്കുന്നതല്ല. റെയ്ഡ് വിവരം വകുപ്പു മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല. മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും സുധാകരന്‍ പറഞ്ഞു.

” പലതും മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിഞ്ഞത്. വിജിലന്‍സ് നന്നായി പ്രവര്‍ത്തിക്കട്ടെ. പ്രതിപക്ഷത്തിന് ഒരു മാങ്ങാത്തൊലിയുമില്ല. ഒടിഞ്ഞ വില്ലാണ് അവരുടേത്. ചില വിജിലന്‍സ് അന്വേഷണം ഞാന്‍ ചോദിച്ച് വാങ്ങുന്നുണ്ട്. വിജിലന്‍സ് അന്വേഷിച്ചാലേ ശരിയാകൂ. കേന്ദ്ര ഏജന്‍സി വട്ടമിട്ട് പറന്ന് നടന്നുവെന്ന് വെച്ച് വിജിലന്‍സിനെ പിരിച്ചു വിടണോ ?. വിജിലന്‍സ് നന്നായി പ്രവര്‍ത്തിക്കണം. എന്തു വേണമെങ്കിലും അവര്‍ അന്വേഷിച്ചോട്ടെ. പക്ഷെ ആരേയും ആക്ഷേപിക്കാനായി അന്വേഷിക്കരുത്.

കെഎസ്എഫ്ഇ നല്ല പേരെടുത്ത സ്ഥാപനമാണ്. അവിടെ അന്വേഷണം ഉണ്ടായപ്പോള്‍ എന്തു കൊണ്ട് എന്ന ചോദ്യം വന്നു. അത്രമാത്രം. ഇവിടെ ധനകാര്യ പരിശോധന വിഭാഗവും വിജിലന്‍സും എല്ലാം വേണം. എങ്കില്‍ മാത്രമേ കാര്യങ്ങള്‍ നന്നായി നടക്കൂ. എന്റെ വകുപ്പില്‍ നിന്നാണ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ കൊടുക്കുന്നത്. അവര്‍ തെറ്റായി പ്രവര്‍ത്തിക്കാതെ നോക്കിയാല്‍ മതി. അല്ലാതെ അവരുടെ പ്രവര്‍ത്തനം തടയാന്‍ പറ്റുമോ ?. വിജിലന്‍സ് റെയ്ഡ് കൊണ്ട് കെഎസ്എഫ്ഇക്ക് എന്ത് സംഭവിക്കാനാണ്. അതൊരു ബൃഹത്തായ സ്ഥാപനമാണ്” – സുധാകരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button