Latest NewsKeralaNews

പാവങ്ങളെ വിറ്റ് ജീവിക്കാൻ നാണമില്ലേ? എല്ലാം ചതി?- മുൻ ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

തിന്മയുടെ ഈ തേരോട്ടത്തിനു കാരണം നല്ല മനുഷ്യരുടെ നിസ്സംഗത

തൊഴിലാളി നേതാക്കൾ പാവപ്പെട്ട തൊഴിലാളികളെ വഞ്ചിക്കുന്നതിനെ കുറിച്ച്
മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ എ എസ് വെളിപ്പെടുത്തു. തിന്മയുടെ ഈ തേരോട്ടത്തിനു കാരണം നല്ല മനുഷ്യരുടെ നിസ്സംഗതയാണെന്ന് അദ്ദേഹം പറയുന്നു. അവര്‍ മൂകരും ബധിതരരുമായിരിക്കുന്നു.

തൊഴിലാളി യൂണിയന്‍ നേതാക്കന്മാര്‍ തൊഴിലാളികളെ കബലിപ്പിക്കുകയാണെന്ന് ജിജി തോംസൺ പറയുന്നു. മേയ്‌ദിനത്തിന്റെ മഹത്വവും പരിപാവനവും മനസ്സിലാക്കാത്ത തൊഴിലാളി യൂണിയന്‍ നേതാക്കന്മാര്‍, തൊഴിലാളികളുടെ പേരും പറഞ്ഞ് കോടിക്കണക്കിന് രൂപയാണ് അവിഹിത മാര്‍ഗ്ഗത്തിലൂടെ സമ്പാദിക്കുന്നത്. നല്ല മനുഷ്യരുടെ നിസംഗത മൊതലാക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. പ്രതിപക്ഷ യൂണിയന്റെ നേതാവായിരിക്കുമ്പോഴും, ഭരണപക്ഷത്തെ പ്രമുഖരെ പാട്ടിലാക്കി അഴിമതി അന്വേഷണത്തെ ചെറുക്കുന്ന കാഴ്ച നാം കാണുന്നില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ:

ഇതിലെവിടെയാണ് തൊഴിലാളി സ്നേഹം? തൊഴിലാളിയുടെ ആത്മാര്‍ത്ഥയ്ക്കു പുല്ലുവില കൊടുക്കുന്ന ഈ നേതാക്കന്മാരാണ് തൊഴിലാളിയുടെ വര്‍ഗ്ഗശത്രു. കേരളത്തിന്റെ ലേബര്‍ കമ്മിഷണറായി ജോലി നോക്കിയപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യമായി. തൊഴിലാളി യൂണിയന്‍ നേതാക്കന്മാരുടെ ഇടയിലെ നല്ലൊരു പങ്കും, ജീവസന്ധാരണത്തിനു വേണ്ടിയാണ് ഈ വേഷമിടുന്നത്.  പലരും മുതലാളിമാരുടെ ചെലവില്‍ ജീവിക്കുന്നു. എന്നിട്ട് തൊഴിലാളികളുടെ വിയര്‍പ്പിനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു.  എന്തിന് അവരെ മാത്രം കുറ്റം പറയണം? സമൂഹത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ജീര്‍ണ്ണത നോക്കൂ.

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി എന്നും പോരാടിയിട്ടുള്ള ഒരു വിപ്ലവപാര്‍ട്ടി, അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്തിയില്ലേ?പരസ്പരം സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുനാഥന്റെ അനുയായികളല്ലേ അധികാരത്തിന്റെ പേരില്‍ തെരുവില്‍ തമ്മിലടിക്കുന്നത്? നിങ്ങള്‍ക്ക് ഒരേസമയം ദൈവത്തെയും സമ്പത്തിനേയും സേവിക്കാന്‍ കഴിയുകയില്ല എന്നു പഠിപ്പിച്ച ഗുരുനാഥന്റെ ശിഷ്യര്‍ സമ്പത്തിന്റെ പിന്നാലെ നിര്‍ല്ലജ്ജം പായുന്നത് കാണുന്നില്ലേ? പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ വെറും നോക്കുകുത്തികളായി മാറുന്നത് കാണുന്നില്ലേ?

തിന്മയുടെ ഈ തേരോട്ടത്തിനു കാരണം നല്ല മനുഷ്യരുടെ നിസ്സംഗതയാണ്. അവര്‍ മൂകരും ബധിതരുമായിരിക്കുന്നു. കേഴുക, പ്രിയനാടേ!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button