കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ കുത്തനെ താഴേക്ക് പോയ സ്വര്‍ണവിലയിൽ ഇന്ന് മാറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920 രൂപയായിരിക്കുകയാണ്. കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നിട്ടാണ് സ്വര്‍ണവില ഉയർന്നിരിക്കുന്നത് ഇപ്പോൾ. കൊറോണ വൈറസ് വാക്‌സിന്‍ സംബന്ധിച്ച ആശ്വാസകരമായ വാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ആഗോളവിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയിലും വില കുറയുകയായിരുന്നു ഉണ്ടായത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും ഉയർന്നു. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4490 രൂപയായിരിക്കുകയാണ്. കഴിഞ്ഞമാസം ഒന്‍പതിനാണ് അടുത്തദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയായ 38,880 രൂപ രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഏതാനും ദിവസം ചാഞ്ചാടി നിന്ന വില 18 മുതല്‍ ഇടിവു രേഖപ്പെടുത്തുകയായിരുന്നു ഉണ്ടായത്.
Post Your Comments