MollywoodLatest NewsNewsEntertainment

കിഡ്നി സംബന്ധമായ അസുഖത്തിൽ ദുരിതത്തിൽ നടി അംബിക; സഹായവുമായി ജോജു

സംവിധായകന്‍ സാജിദ് യഹിയയാണ് അംബികയുടെ കാര്യം ജോജുവിന്റെ ശ്രദ്ധയില്‍പെടുത്തുന്നത്.

കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയാണ് മലയാളത്തിന്റെ പ്രിയ നടി അംബിക. സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടതിനാല്‍ ചികിത്സയ്ക്ക് വന്‍തുക ആവശ്യമാണ്. ഇപ്പോഴിതാ അംബികയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്.

സംവിധായകന്‍ സാജിദ് യഹിയയാണ് അംബികയുടെ കാര്യം ജോജുവിന്റെ ശ്രദ്ധയില്‍പെടുത്തുന്നത്. നടിയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ താരം അത്യാവശ്യ സഹായങ്ങള്‍ക്കായി ഒരുലക്ഷം രൂപ അക്കൗണ്ടിലേയ്ക്ക് ഇടാമെന്ന് ഉറപ്പും നല്‍കി.

read also:കല്ല്യാണവീടുകളില്‍ എച്ചില്‍ പെറുക്കാന്‍ പോകുമായിരുന്നു; ജീവിതത്തിൽ കലാഭവൻ മണിയും താനും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി സഹോദരൻ

നേരത്തെ അംബികയുടെ ചികിത്സക്കായി ഫെഫ്കയും സിനിമ മേഖലയില്‍ നിന്നുള്ളവരും സഹായങ്ങള്‍ നല്‍കിയിരുന്നു. സഹോദരന്‍ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെയാണ് നടിയുടെ ജീവിതം
കൂടുതല്‍ പ്രതിസന്ധിയിലായത്.

കുമ്ബളങ്ങി നൈറ്റ്സില്‍ ബേബി മോളുടെ അമ്മയായി ശ്രദ്ധനേടിയിരുന്നു അംബിക. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളില്‍ വേഷമിട്ട താരം തൊമ്മനും മക്കളും, സാള്‍ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button