Latest NewsKeralaNattuvarthaNews

​ഗായത്രി എസ് നായരെന്ന സഖാവിനെന്തിനാ ജാതിവാല് എന്ന് ചോദിക്കാൻ ഇരട്ടച്ചങ്കുള്ള ഒരാളുപോലും ഇല്ലേ; പരിഹസിച്ച് ദളിത് ആക്ടിവിസ്റ്റ് മൃദുല ദേവി

എന്നെ ഭള്ളു പറയാൻ വന്നാൽ എനിക്കുമറിയാം അത് പറയാൻ. "കടക്ക്‌ പുറത്ത് "

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായ സ്ഥാനാർഥിയാണ് ​ഗായത്രി ബാബു അഥവാ ​ഗായത്രി എസ് നായരുടെ   പോസ്ററർ. ജാതിയും മതവും ബാധകമല്ലാത്ത പാർട്ടി എന്ന് പറയുമ്പോഴും വ്യക്തമായ ജാതിവാദി പാർട്ടിതന്നെയാണിത് എന്ന് തെളിയിക്കുകയാണ് ദളിത് ആക്ടിവിസ്റ്റ് മൃദുല എസ് ദേവി.

“മിസ്സിസ് നായർ ടീച്ചസ് ഇംഗ്ലീഷ് വെൽ “എന്നും, “മിസ്റ്റർ ചൗധരി ഈസ്‌ റീഡിങ് ന്യൂസ്‌ പേപ്പർ” എന്നും, “മിസ്റ്റർ അയ്യർ ഈസ്‌ ലിസണിങ് ടു കർണാട്ടിക് മ്യൂസിക്” എന്നുമൊക്കെ പാഠപ്പുസ്തകം വഴി പഠിപ്പിക്കുന്ന ഇന്ത്യയിൽ, മിസ്റ്റർ കുറവനും, മിസ്സിസ് വാല്മീകിക്കും ., കുമാരി വേട്ടുവത്തിക്കും etc….. ഒന്നും അതിനുള്ള ബോധം ഇല്ല എന്ന പൊതുബോധം കരിക്കുലം വഴി ഉറപ്പിക്കുന്ന ഈ പുണ്യ ഭൂമിയിൽ ഗായത്രി നായർ വലിയ ‘അപരാധം’ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ആരാധകർ അത് ന്യായീകരിച്ച്‌ വഷളാക്കുന്നതിനോട് യോജിക്കാൻ പറ്റുന്നില്ല.

വിഗ്രഹങ്ങൾ ഉടയാനും പാടില്ല, അവകാശപ്പെടുന്ന ജനാധിപത്യവാദം പൊളിയുന്നത് മറയ്ക്കുകയും വേണം എന്ന ഇരട്ടത്താപ്പ് പാടില്ല. . ജാതി തിരിച്ചു തന്നെയാണ് ഇന്ത്യയിൽ വോട്ടിന്റെ രസതന്ത്രം പോകുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുത്തുണ്ടം തന്നെ തിന്നണം.ഈ കുട്ടിക്ക് വേണ്ടി പാർട്ടി നടുത്തുണ്ടം തിന്നുന്നത് ഇലക്ഷന് തന്ത്രം ആയി കാണാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട ജാതിവാദിപ്പാർട്ടി തന്നെയാടോ നിങ്ങളുടെ പാർട്ടിയുമെന്നാണ് മൃദുല കുറിച്ചിരിയ്ക്കുന്നത്.

വൈറലായ സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം………

സഖാവിനെന്തിനാ ജാതിവാല് എന്ന് ചോദിക്കാൻ ഇരട്ടച്ചങ്കുള്ള ഒരാളുപോലും ഇല്ലേ ഇടതു പക്ഷത്തിൽ. അതോ ആ കുട്ടിയുടെ ന്യായീകരണ വീഡിയോ കണ്ടു എല്ലാവരും വീണുപോയോ.ആ വീഡിയോയിലെ വിശദീകരണം കൊണ്ട് ജാതി പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ല എന്ന ഇമേജ് ഉണ്ടാക്കാം എന്ന് പാർട്ടി വിശ്വസിക്കുന്നുണ്ടോ.

പ്രസ്തുത സ്ഥാനാർത്ഥി അന്താരാഷ്ട്ര തലത്തിൽ പോയി സംസാരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം ഉണ്ട്. ജാതിവാൽ മഹിമ സാംസ്‌കാരിക മൂലധനം എന്ന നിലയിൽ അഭിരമിക്കാൻ കൊണ്ട് നടക്കരുതെന്ന് ആ കുട്ടിക്കെന്താണ് ഇത്രയും കാലമായി തോന്നി തിരുത്തൽ വരുത്താഞ്ഞത്. ഉത്തരം സിംപിൾ. ജാതി ഒരു ദീർഘകാല നിക്ഷേപം ആണെന്ന് ആ കുട്ടിക്ക് നന്നായി അറിയാം. . ഏറെക്കാലം പാർട്ടി ഓഫീസിൽ വളർന്ന കുട്ടിക്ക് മറ്റാരേക്കാളും കൂടുതലായി പാർട്ടിയുടെ ‘വിപ്ലവ വീര്യം ‘ അറിയാവുന്നതാണല്ലോ.

എന്നിട്ടും മുതിർന്ന സഖാക്കൾ എന്തുകൊണ്ടാണ് നമ്മുടെ പാർട്ടിയിലെ അംഗങ്ങൾക്ക് ജാതിവാൽ വേണ്ട എന്ന് കുട്ടിയേയും, അവരുടെ മാതാപിതാക്കളെയും  നവീകരിക്കാതിരുന്നത്. തലങ്ങും, വിലങ്ങും ബുദ്ധിജീവികളാൽ നയിക്കപ്പെടുന്ന പാർട്ടിക്ലാസുകൾ നടത്തുന്നവരല്ലേ നിങ്ങൾ. ജാതിപ്പേരുണ്ടാക്കുന്ന ഉച്ചനീചത്വങ്ങൾ പരിപ്പുവട എന്ന പേര് പോലൊരു പലഹാരത്തിന്റെ പേരല്ല എന്നും അതുണ്ടാക്കുന്ന വിഭാഗീയത ഇന്ത്യയുടെ നെഞ്ചിൽ ആഴത്തിൽ സാംസ്കാരികമായി മുറിവുണ്ടാക്കുന്നു എന്നുള്ളത് നിങ്ങൾ ക്കാർക്കും അറിയാത്തകാര്യമല്ല.എന്നിട്ടും ഒരു നിക്ഷേപം എന്ന നിലയിൽ ജാതിയുടെ ‘മഹിമ’ നന്നായറിയാവുന്നതുകൊണ്ടാണല്ലോ നിങ്ങളാരും ആ കുട്ടിയെ തിരുത്താൻ മുതിരാതിരുന്നത്. . എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രം അരച്ച് കലക്കി കുടിച്ച,ജാതി,വർഗ്ഗ,വർണ , വംശീയ വിവേചനങ്ങൾക്കെതിരെ പോരാടുന്ന മാതാപിതാക്കൾ ജാതി വാല് കുട്ടിക്ക് ചാർത്തിക്കൊടുത്തു.

ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മൂലധനം എന്ന നിലയിൽ ജാതിയുടെ പ്രാധാന്യം അവർക്കു തിരിച്ചറിയാം. എനിക്കുമറിയാം.നിങ്ങൾക്കുമറിയാം. നടന്റെ വിഷയത്തിൽ എന്നെ നാലുപാട് നിന്നും ആഞ്ഞടിച്ച്‌ ആൾക്കൂട്ട വിചാരണ ചെയ്ത ഇടതുപക്ഷ സൈബർ സഖാക്കളേ. ഇപ്പോൾ എന്താണ് മോബ് ലിഞ്ചിങ്, പെൺകുട്ടിയുടെ ഫോട്ടോ ഇട്ടു അവമതിക്കുന്നു എന്നൊക്കെ നിങ്ങൾ കള്ളക്കണ്ണീർ ഒഴുക്കുന്നത് .

 

https://www.facebook.com/mruduladevi.sasidharan/posts/1859137764242595

 

എന്റെ ഫോട്ടോ നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ നിങ്ങൾ പോസ്റ്റ്‌ ചെയ്തവരല്ലേ. അതെന്താ എനിക്ക് ജാതിവാൽ ഇല്ലാഞ്ഞത് കൊണ്ടാണോ എന്നെ അവമതിക്കാം, സ്വന്തം കുഞ്ഞുങ്ങളെ വിമര്ശിക്കരുത് എന്ന നയം എടുക്കുന്നത്.

നിങ്ങൾക്കിതൊക്കെ പാർട്ടി സ്പിരിറ്റിൽ കണ്ടാൽ പോരേ. അതല്ലേ അതിന്റെ ന്യായവും. ഇനി അതിന് കഴിയാതെ എന്നെ ഭള്ളു പറയാൻ വന്നാൽ എനിക്കുമറിയാം അത് പറയാൻ.
“കടക്ക്‌ പുറത്ത് ”

https://www.facebook.com/mruduladevi.sasidharan/posts/1859240474232324

 

 

shortlink

Post Your Comments


Back to top button