MollywoodLatest NewsKeralaNewsEntertainment

സുഹൃത്തുക്കള്‍ക്കൊപ്പം പാട്ടും നൃത്തവുമായി സം​ഗീത് രാവ്; നടി മൃദുല മുരളി വിവാഹിതയാകുന്നു

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

നടി മൃദുല മുരളി വിവാഹിതയാകുന്നു. താരത്തിന്റെ സം​ഗീത് രാവിലെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഡാര്‍ക്ക് പിങ്ക് നിറത്തിലെ ഓഫ്ഷോള്‍ഡര്‍ ലെഹങ്കയില്‍ അതിസുന്ദരിയായാണ് മൃദുല തലേദിവസത്തെ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയത്. ഇരുകൈകളിലും മെഹന്തി അണിഞ്ഞുള്ള ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്.

ഇതിനുപിന്നാലെ സുഹൃത്തുക്കള്‍ക്കൊപ്പം പാട്ടും നൃത്തവുമായി സം​ഗീത് രാവ് ആഘോഷമാക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. നിതിന്‍ വിജയ് ആണ് മൃദുലയുടെ വരന്‍.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

shortlink

Post Your Comments


Back to top button