ന്യൂഡൽഹി: ഉത്പാൽ കുമാർ സിംഗ് ഐഎഎസ് പുതിയ ലോക് സഭാ സെക്രട്ടറിയേറ്റ് ജനറൽ ആയി നിയോഗിച്ചു. ലോക്‌സഭാ സ്പീക്കർ ഓം പ്രകാശ് ബിർളയാണ് നിയമനം നടത്തിയിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്.
1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഉത്പാൽ കുമാർ സിംഗ്. കഴിഞ്ഞ 34 വർഷമായി സർക്കാർ മേഖലയിൽ പ്രവർത്തിച്ചുവരുകയാണ്. നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ക്യാബിനറ്റ് സെക്രട്ടറി പദവിയും ലഭിക്കുന്നതാണ്. ഐടി, ഊർജ്ജം, പൊതുജനസേവനം തുടങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ, ഹരിദ്വാറിലെ കുംഭമേള പോലുള്ള വലിയ പരിപാടികളുടെ നടത്തിപ്പിനും നേതൃത്വം നൽകി. നിലവിൽ ലോക്‌സഭാ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വീണ്ടും സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
Post Your Comments