കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യവിവരം നല്‍കാനുണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും. കോടതിയിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ അഭിഭാഷകന് വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എസിജെഎം കോടതി നിര്‍ദേശം നല്കി. ശിവശങ്കറിന് ഡോളര്‍ കടത്തുകേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു.
സ്വപ്ന സുരേഷ് ഇത് സംബന്ധിച്ച് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് കൊച്ചി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സ്വപ്നയെയും സരിത്തിനെയും മൂന്നു ദിവസം കൂടി കസ്റ്റസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതെ സമയം നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമോപദേശം തേടി.
read also: ചന്ദ്രബാബു നായിഡുവിനേയും മറ്റ് 13 എംഎല്‍എമാരെയും നിയമസഭയില്‍ നിന്നും പുറത്താക്കി
യുഎപിഎ നിയമം ഭേദഗതി ചെയ്ത ശേഷം കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സ്വര്‍ണക്കടത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത്.
Post Your Comments