ഡൽഹി: പരിശീലനപ്പറക്കലിനിടെ അറബിക്കടലിൽ തകർന്നുവീണ നാവികസേനാ വിമാനം മിഗ്-29കെ വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ നിലയിൽ. ടർബോ ചാർജർ, ഇന്ധന ടാങ്കർ, മറ്റു ചില ഭാഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
വിമാനവാഹിനിയായ ഐഎൻഎസ് വിക്രമാദിത്യയിൽനിന്നു പറന്ന വിമാനം വെള്ളിയാഴ്ച വൈകുന്നേരമാണു തകർന്ന് കടലിൽ വീണത്. കാണാതായ പൈലറ്റ് കമാൻഡർ നിഷാന്ത് സിംഗിനുവേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്. ഒന്പതു യുദ്ധക്കപ്പലുകളും 14 വിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.
Post Your Comments