ദുബായ്: യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്ന യുഎഇ സര്‍ക്കാരിനോടുള്ള നരേന്ദ്ര മോദിയുടെ നന്ദി എസ് ജയശങ്കര്‍ ശൈഖ് മുഹമ്മദിനെ അറിയിച്ചു.
യുഎഇയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ പ്രവാസി ഇന്ത്യക്കാരില്‍ കൊവിഡ് കുറയാന്‍ കാരണമായതായി മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്തി. അതുപോലെതന്നെ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്‍യാനുമായും ഡോ എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.
Post Your Comments