ചെന്നൈ: ദേശീയതലത്തില്‍ ഏറെ ഉറ്റുനോക്കിയ സംഭവമായിരുന്നു നടന്‍ രജനീകാന്തിന്റെ പാര്‍ട്ടിരൂപീകരണം. തമിഴകത്ത് ഒട്ടേറെ ആരാധകരുള്ള രജനിയുടെ പാര്‍ട്ടിരൂപീകരിച്ചാല്‍ രാഷ്ട്രീയമായ പലസംഭവ വികാസങ്ങള്‍ക്കും തമിഴകം സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. എന്നാല്‍ ആരാധകരെ നിരാശരാക്കി തലൈവര്‍ രജനീകാന്തിന്റെ പ്രഖ്യാപനം വന്നു. ഇന്ന് അദ്ദേഹം രജനി മുന്നേട്ര മണ്ഡത്തിലെ നേതാക്കളുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഉടനുണ്ടാവില്ലെന്നാണ് വിവരം. രാഷ്ട്രീയ നീക്കം എന്താണെന്ന് ഉടന്‍ അറിയിക്കാമെന്ന് മാത്രമാണ് രജനി പറഞ്ഞു. എന്ത് തീരുമാനിച്ചാലും തനിക്കൊപ്പമുണ്ടെന്നാണ് ജില്ലാ നേതാക്കള്‍ അറിയിച്ചത്. എത്രയും വേഗത്തില്‍ തീരുമാനം അറിയിക്കാമെന്നും രജനി പറഞ്ഞു. എന്നാല്‍ ഉടനൊന്നും രജനിയില്‍ നിന്ന് രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാവില്ലെന്നാണ് സൂചന.
Read Also : വിജിലന്‍സ് റെയ്ഡ് : കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ധനമന്ത്രി തോമസ് ഐസക്
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടി പ്രഖ്യാപിക്കുന്നത് എത്രത്തോളം സ്വീകരിക്കപ്പെടും എന്ന ആശങ്കയുമുണ്ട്. ജനുവരിയില്‍ തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. 52 നേതാക്കളുമായിട്ടായിരുന്നു രജനിയുടെ കൂടിക്കാഴ്ച്ച. എന്നാല്‍ രാഷ്ട്രീയം വേണ്ടെന്ന നിര്‍ദേശമാണ് രജനിക്ക് ഡോക്ടര്‍മാര്‍ നല്‍കുന്നത്. ആരോഗ്യ സ്ഥിതി പരിഗണിച്ച് ഇതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ആവശ്യം. തൂത്തുക്കുടിയില്‍ നിന്നുള്ള രജനി മക്കള്‍ മണ്ഡ്രത്തിന്റെ നേതാവ് രജനിയുടെ ആരോഗ്യത്തെ കുറിച്ചാണ് ആശങ്ക രേഖപ്പെടുത്തിയത്. പലരും പാര്‍ട്ടി വേണ്ടെന്നാണ് ആവശ്യപ്പെട്ടത്. ഇത് ആരോഗ്യസ്ഥിതി പരിഗണിച്ചാണ്.
അതേസമയം രജനി രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കണമെന്ന നിലപാട് എടുത്തവരും യോഗത്തിലുണ്ടായിരുന്നു. ആരോഗ്യ സ്ഥിതി ആശങ്കപ്പെടുത്തുന്ന വിധത്തിലായത് കൊണ്ട് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവില്ലെന്നാണ് സൂചന. ഡോക്ടര്‍മാരുടെ ഉപദേശം ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചേക്കും. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന പ്രഖ്യാപനം രജനി നടത്താനും സാധ്യതയുണ്ട്.
Post Your Comments