ന്യൂഡല്‍ഹി: പാകിസ്ഥാനും ചൈനയ്ക്കും ചങ്കിടിപ്പ് കൂട്ടി ഇന്ത്യന്‍ സൈന്യത്തിന് പുതിയ കൂട്ടുകാരന്. ഇസ്രയേല്‍ നിര്‍മ്മിതമായ കൂടുതല്‍ പീരങ്കികളാണ് ഇനി ഇന്ത്യസൈന്യത്തിലെത്തുന്നത്. 2,37000 കോടിയുടെ പീരങ്കികള്‍ വാങ്ങാന്‍ ഇന്ത്യന്‍ സൈന്യം ഉടന്‍ ഓര്‍ഡര്‍ നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലി പീരങ്കികള്‍ക്ക് ബദലായി തദ്ദേശീയമായ പീരങ്കികള്‍ നിര്‍മ്മിക്കാനുളള നടപടികളുമായി രാജ്യം മുന്നോട്ടുപോകുന്നതിനിടെയാണ് ഇസ്രയേലില്‍ നിന്ന് പീരങ്കികള്‍ ഇറക്കുമതി ചെയ്യാനുളള നീക്കം. അതിര്‍ത്തിയിലെ പ്രശ്നങ്ങളാണ് കൂടുതല്‍ പീരങ്കികള്‍ വാങ്ങാന്‍ കാരണമായെതെന്നാണ് കരുതുന്നത്.
കേള്‍ക്കുന്ന മാത്രയില്‍ ശത്രുക്കളുടെ മുട്ടിടിപ്പിക്കാന്‍ പോന്നതാണ് ഇസ്രയേല്‍ നിര്‍മ്മിത പീരങ്കിയായ ആതോസ് 2052. നാല്‍പ്പത് കിലോമീറ്റര്‍ അകലെയുളള ശത്രുക്കളെപ്പോലും അണുവിട തെറ്റാതെ കൃത്യമായി ലക്ഷ്യമിടാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പലതവണ ഇത് തെളിയിച്ചിട്ടുളളതാണ്. ജി പി എസ് ഉള്‍പ്പടെയുളള സംവിധാനങ്ങളാണ് ഇതിന് സഹായിക്കുന്നത്. മുപ്പത് സെക്കന്‍ഡില്‍ മൂന്നുറൗണ്ടുവരെ നിറയൊഴിക്കാന്‍ ആതോസ് 2052ന് കഴിയും. എന്താണ് സംഭവിക്കുന്നതെന്ന് ശത്രു മനസിലാക്കുന്നതിനുമുമ്ബ് എല്ലാം കഴിഞ്ഞിരിക്കും.പൊടിപോലും അവശേഷിക്കില്ല. മണിക്കൂറുകള്‍ തുടര്‍ച്ചയായി നിറയൊഴിക്കുന്നതിനും പ്രശ്നമല്ല.
Post Your Comments