റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് വിവിധയിടങ്ങളിലായി 12 പേർ മരിക്കുകയുണ്ടായി. 232 പേർക്ക് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 393 പേർ കൊറോണ വൈറസ് രോഗ മുക്തരായി. ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 3,57,360 ആയി ഉയർന്നു. രോഗമുക്തരുടെ ആകെ എണ്ണം 3,46,802 ആയി ഉയർന്നു. ആകെ മരണസംഖ്യ 5896 ആണ്.
അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4662 ആയി കുറഞ്ഞു. ഇതിൽ 659 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനവുമായി തുടരുകയാണ് .
Post Your Comments