Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ട്വിസ്റ്റ്, സരിത്തും സ്വപ്ന സുരേഷും നിര്‍ണായക വെളിപ്പെടുത്തലിനൊരുങ്ങുന്നു : ചങ്കിടിപ്പുമായി പിണറായി സര്‍ക്കാര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ട്വിസ്റ്റ്, സരിത്തും സ്വപ്ന സുരേഷും നിര്‍ണായക വെളിപ്പെടുത്തലിനൊരുങ്ങുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. ഇതോടെ എന്താണ് നിര്‍ണായക കാര്യമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍.

Read Also : കെ.എസ്.എഫ്.ഇ റെയ്ഡ് ; ധനമന്ത്രിയും മുഖ്യമന്ത്രിയും രണ്ട് തട്ടില്‍ , വിജിലന്‍സിനെ ന്യായീകരിച്ച് പിണറായി വിജയന്‍

സ്വപ്നയും സരിത്തും അഭിഭാഷകന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എസിജെഎം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇവരെ മൂന്ന് ദിവസം കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിനെ ഒരു ദിവസത്തേക്ക് കൂടിയും റിമാന്‍ഡ് ചെയ്തു. അതേസമയം കസ്റ്റഡി അപേക്ഷയില്‍ കോടതി നാളെ തീരുമാനമെടുക്കും.

ശിവശങ്കറിന് ഡോളര്‍ കടത്തുകേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. സ്വപ്ന സുരേഷ് ഇത് സംബന്ധിച്ച് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button