Latest NewsNewsIndia

കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായി; മാനനഷ്ട കേസ് കൊടുത്ത് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്

ചെന്നൈ: ‘കോവിഷീൽഡ്’ വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന് ആരോപണo ഉന്നയിച്ച ആൾക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ചെന്നൈ സ്വദേശിയായ നാൽപതുകാരനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

നഷ്ടപരിഹാരമായി തനിക്ക് അഞ്ച് കോടി രൂപ നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാൽപതുകാരൻ പരാതി നൽകിയിരുന്നു. ഒക്ടോബർ ഒന്നിന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇയാൾ വാക്‌സിൻ സ്വീകരിച്ചത്.

വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും, അതിനാൽ കമ്പനി നഷ്ടപരിഹാരം നൽകണമെന്നും, വാക്‌സിന്റെ നിർമാണവും വിതരണവും ഉടൻ നിർത്തിവെക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് വാക്‌സിനുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉയർത്തുന്ന വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button