തിരുവനന്തപുരം : സംസ്ഥാന സർക്കാർ പെൻഷൻ തുക നൽകിയത് കേന്ദ്ര സർക്കാരിന്റെ സഹായമില്ലാതെയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. 37.5 ലക്ഷം പേർക്ക് പെൻഷൻ തുക നൽകിയത് കേന്ദ്ര സർക്കാരിന്റെ സഹായമില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.
14 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്ര വിഹിതം വഴി പെൻഷൻ ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നുണകളിലൂടെ ക്രെഡിറ്റ് നേടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും നട്ടെല്ലുയർത്തി അവകാശവാദം നടത്താൻ ഇവർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പിയെക്കൂടി ലക്ഷ്യം വച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തിൻ്റെ പദ്ധതി ചെലവ് 67.36 ശതമാനമാണ്. മുൻ വർഷത്തേക്കാൾ മികച്ചതാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികൾ ഒഴികെയുള്ള കണക്കാണിത്. ധനസമാഹരണത്തിന് പ്രതിസന്ധികളുണ്ടായിട്ടും അത് മറികടന്ന് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനായി. സുഭിക്ഷ കേരളം പദ്ധതിയിൽ നല്ല പുരോഗതിയുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Post Your Comments