Latest NewsKeralaIndia

ലത്തീഫ് ബിനീഷിന്റെ ബിനാമിയെന്ന ആരോപണങ്ങള്‍ക്കിടെ ഐപി ബിനുവിന്റെ വികസന ഡയറിയില്‍ കാര്‍പാലസിന്റെ പരസ്യം, വിവാദം

ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ ഡി സംശയിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കാര്‍ പാലസ്.

തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ പുറത്തിറക്കിയ വികസന ഡയറി വിവാദത്തില്‍. സിറ്റിങ്ങ് കൗണ്‍സിലറും സിപിഐഎം നേതാവുമായ ഐ പി ബിനുവിന്റെ വികസന ഡയറിയില്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയുടേതെന്ന ആരോപണമുയര്‍ന്ന കാര്‍ പാലസിന്റെ പരസ്യം ചേര്‍ത്തിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്.

ബെംഗളുരു മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ ഡി സംശയിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കാര്‍ പാലസ്.

read also: ഒവൈസിയുടെ എഐഎംഐഎം പാർട്ടിക്ക് മുസ്ളീം ലീഗ് പിന്തുണ : പ്രസ്താവനയിറക്കി

2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കുന്നുകുഴി വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളേക്കുറിച്ച് പറയുന്ന വികസന ഡയറിയുടെ കവര്‍ പേജിലാണ് പരസ്യമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ കെ ശൈലജ, മേയര്‍ കെ ശ്രീകുമാര്‍, എംഎല്‍എ വി കെ പ്രശാന്ത് എന്നിവരുടെ സന്ദേശങ്ങളും ഡയറിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button