ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 13 പേർ വെന്തുമരിച്ചു. 17 പേർക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുന്നു. മഞ്ഞുമൂലം ദൂരക്കാഴ്ച തീരെ കുറവായിരുന്നു. ഇതാണ് വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കാനുള്ള കാരണമെന്ന് പ്രാഥമിക നിഗമനം.
അപകടത്തിൽ വാൻ പൂർണമായും കത്തിനശിച്ചു. ഇടിയുടെ ആഘാതത്തിൽ, വാനിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തമുണ്ടാകാൻ ഇടയായിരിക്കുന്നത്.
Post Your Comments