ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ അഞ്ചാംദിവസവും സമരം ഉയരുന്ന സാഹചര്യത്തിൽ കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് എത്തിയിരിക്കുന്നു. അദ്ദേഹം കര്‍ഷകരുമായി ഫോണ്‍വഴി സംസാരിച്ചെന്ന് ബി കെ യു പ്രസിഡന്റ് ബൂട്ടാ സിങ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കൂടിക്കാഴ്ചയ്ക്കു വേണ്ടി കത്തയ്ക്കുമെന്ന് അമിത് പറഞ്ഞതായും ബൂട്ടാ സിങ് പറയുകയുണ്ടായി. ചൊവ്വാഴ്ച കര്‍ഷക നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും അമിത് ഷാ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അതേസമയം, സിംഘു അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷകര്‍ വൈകുന്നേരം 4.30ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിക്കുകയുണ്ടായി.
സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ നിലപാട് കഴിഞ്ഞദിവസം കര്‍ഷകര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ നീക്കവുമായി അമിത് ഷാ രംഗത്ത് വന്നിരിക്കുന്നത്.
Post Your Comments