ന്യൂഡല്‍ഹി : സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനോ ബിജെപി ഇത്തവണ ശ്രമിക്കുന്നില്ലെന്നും എന്നാല്‍ ഇത്തവണ ഹൈദരാബാദ് മേയര്‍ ബിജെപി-യില്‍ നിന്നായിരിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഹൈദരാബാദിന് ഐടി ഹബ്ബ് ആകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനവും കേന്ദ്രവും ഫണ്ട് നല്‍കിയിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസനം മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ടിആര്‍എസിന്റെയും കോണ്‍ഗ്രസിന്റെയും കീഴിലുള്ള നിലവിലെ കോര്‍പ്പറേഷനാണ് ഇതിന് ഏറ്റവും വലിയ തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി അമിത് ഷാ ഇന്ന് ഹൈദരാബാദില്‍ എത്തിയിരുന്നു. ആഭ്യന്തരമന്ത്രി ഇന്ന് തെലങ്കാനയിലെ പൊതു പരിപാടികളെ അഭിസംബോധന ചെയ്യുകയും സെക്കന്തരാബാദിലെ റോഡ്‌ഷോയില്‍ പങ്കെടുക്കുകയും ചെയ്യും.
ഡിസംബര്‍ ഒന്നിന് നടക്കുന്ന ജിഎച്ച്എംസി തിരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 4 -ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. കഴിഞ്ഞ ജിഎച്ച്എംസി തിരഞ്ഞെടുപ്പില്‍ 99 വാര്‍ഡുകളില്‍ തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചു. എഐഎംഐഎം 44 ഉം ബാക്കി ഏഴ് വാര്‍ഡുകള്‍ മറ്റ് പാര്‍ട്ടികളും സ്വതന്ത്രരും നേടി.
Post Your Comments