കോട്ടയം : ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് ഒരാഴ്ച മുന്‍പേ വോട്ട് രേഖപ്പെടുത്താന്‍ സംവിധാനം. തിരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടിനാണ് ആരംഭിക്കുന്നതെങ്കിലും ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് ഒരാഴ്ച മുമ്പ് മുതല്‍ വോട്ടു ചെയ്യാം. എട്ട്, പത്ത്, പതിനാല് തീയതികളിലാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പ്രത്യേക തപാല്‍ ബാലറ്റ് രണ്ടാം തീയതിയോടെ നല്‍കിയേക്കും. കോവിഡ് ബാധിതര്‍ക്കും നല്‍കും.
രണ്ടാംഘട്ടത്തിലേത് ഡിസംബര്‍ ഒന്നുമുതലും മൂന്നാംഘട്ടത്തിലേത് അഞ്ചുമുതലും തയ്യാറാക്കും. ജില്ലാ മെഡിക്കല്‍ ഓഫീസിനാണ് നേതൃത്വം. ക്വാറന്റീനിലുള്ളവരുടെ പട്ടിക 29 മുതല്‍ തയ്യാറാക്കും. പട്ടിക ലഭ്യമാകുന്ന മുറയ്ക്ക് സ്‌പെഷ്യല്‍ പോളിങ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും. പ്രത്യേക തപാല്‍ ബാലറ്റ് 30-ാം തീയതിയോടെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് നല്‍കും.
Post Your Comments