Latest NewsEntertainment

ഭര്‍ത്താവ് നല്‍കിയ പിറന്നാള്‍ സമ്മാനം കണ്ട് അമ്പരന്ന് താര സുന്ദരി (വീഡിയോ)

ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിലവതരിപ്പിച്ച് പ്രായബേധമന്യേ ഏവരുടേയും പ്രിയ താരവും മലയാളിയും കൂടിയായ വിദ്യാബാലന് പുതുവത്സരത്തില്‍ പിറന്നാളിന്റെ മധുരം കൂടിയുണ്ടായിരുന്നു. നാല്‍പതാം പിറന്നാള്‍ ആഘോഷിച്ച ജനുവരി ഒന്നിന് വിദ്യാബാലന് ഭര്‍ത്താവ് സിദ്ധാര്‍ഥ് റോയ് കപൂര്‍ നല്‍കിയത് അവിശ്വസനീയമായൊരു പിറന്നാള്‍ സമ്മാനമായിരുന്നു.

വിദ്യയുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു 1960-70 കാലഘട്ടങ്ങളിലെ ചിത്രങ്ങളില്‍ നടിയാകണമെന്നത്. ആ ആഗ്രഹം പിറന്നാള്‍ ദിനത്തില്‍ സാധിച്ചുകൊടുത്തിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. വിദ്യാ ബാലന്‍ ജനിച്ച വര്‍ഷമായ 1979ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളില്‍ വിദ്യയുടെ ചിത്രങ്ങള്‍ കൂടി പ്രിന്റ് ചെയ്താണ് സിദ്ധാര്‍ഥ് താരത്തെ അമ്പരപ്പിച്ചത്. 1979ല്‍ ജനിച്ച ഒരു താരം എന്നു വലിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്. എക്കാലത്തും മറ്കാന്‍ പറ്റാത്ത ഒരു പിറന്നാള്‍ സമ്മാനം കിട്ടിയതിന്റെ സന്തോഷം വിദ്യ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആരാധകരോട് പങ്കുവെച്ചത്.

https://www.instagram.com/p/BsKn_7blAEr/?utm_source=ig_embed&utm_campaign=embed_video_watch_again

shortlink

Related Articles

Post Your Comments

Related Articles


Back to top button