Latest NewsIndiaNews

കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ എത്തിയ 55കാരന്റെ കാറിൽ തീപിടിച്ച് ദാരുണാന്ത്യം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ 55കാരൻ കാർ കത്തി ദാരുണമായി വെന്തുമരിച്ചു. പഞ്ചാബിൽ നിന്നെത്തിയ ജനക് രാജ് എന്നയാളാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. ഇയാൾ ഉറങ്ങിക്കിടന്നിരുന്ന കാർ കത്തിയമർന്നതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. ഡൽഹി ഹരിയാന അതിർത്തിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ട്രാക്ടർ നന്നാക്കുന്ന തൊഴിലാളിയാണ് ജനക്. ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ട്രാക്ടറുകൾ നന്നാക്കാൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഇയാൾ ഇവിടെ എത്തുകയുണ്ടായത്. രാത്രി വൈകി ജോലി പൂർത്തിയാക്കിയ ജനക് കാറിൽ കിടന്ന് ഉറങ്ങുകയുണ്ടായി. കാറിന് തീ പിടിക്കുകയും ജീവനോടെ വെന്തുരുകുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button