കാബൂള്‍: അഫ്ഗാനിസ്ഥാനിൽ വിവിധയിടങ്ങളിലായി നടന്ന രണ്ട് ചാവേര്‍ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. സൈനിക കേന്ദ്രത്തെയും പ്രവിശ്യ തലവനെയും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലാണ് 31 സൈനികരടക്കം 34 പേര്‍ മരിച്ചിരിക്കുന്നത്. ഗസ്‌നി പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ 31 സൈനികര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയുണ്ടായി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ആക്രമി സൈനിക കേന്ദ്രത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു ഉണ്ടായത്.
ആഭ്യന്തരമന്ത്രാലയം വക്താവ് താരിഖ് അര്യനും ആക്രമണം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ദക്ഷിണ അഫ്ഗാനില്‍ സുബല്‍ പ്രവിശ്യ കൗണ്‍സില്‍ തലവനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരിക്കുന്നത്.
Post Your Comments