
ജനപ്രിയ മോഡലായ കോംപാക്ട് എംപിവി സോളിയോ ബാൻഡിറ്റിന്റെ ഹൈബ്രിഡ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി. ജപ്പാനിലാണ് വാഹനത്തിന്‍റെ അവതരണം. 2WD വേരിയന്റിന് 2,006,400 യെൻ (14.20 ലക്ഷം രൂപ), 4WD വേരിയന്റിന് 2,131,800 യെൻ (15.09 ലക്ഷം രൂപ) എന്നിങ്ങനെയാണ് വാഹനത്തിന്‍റെ പ്രാരംഭ വിലകൾ എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയ ഫ്രണ്ട് ബമ്പർ, റൗണ്ട് ഫോഗ് ലാമ്പുകൾ, കട്ടിയുള്ള ക്രോം ബോർഡറുകളുള്ള പ്രമുഖ ഗ്രില്ല്, മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ, ബോൾഡ് ഷോൾഡർ ലൈൻ, ട്രെൻഡി അലോയി വീലുകൾ, ബ്ലാക്ക്ഔട്ട് പില്ലറുകൾ, ലംബമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ചില പ്രധാന ഫീച്ചറുകളാണ്.
വൈവിധ്യമാർന്ന മോണോടോൺ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ സോളിയോ ബാൻഡിറ്റ് എത്തുന്നു. ഇന്റീരിയറുകൾ ഇരട്ട-ടോൺ തീമിലാണ് വരുന്നത്. വേരിയന്റിനെ ആശ്രയിച്ച് നിറങ്ങളുടെ മാറുന്നു.ഡ്രൈവർ, പാസഞ്ചർ SRS എയർബാഗുകൾ, SRS കർട്ടൻ എയർബാഗുകൾ, ലെയിൻ ഡീവിയേഷൻ വാർണിംഗ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ESP, ABS+EBD, ഫ്രണ്ട് വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്ക്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, സെക്യൂരിറ്റി അലാറം സിസ്റ്റം, എഞ്ചിൻ ഇമോബിലൈസർ, എമർജൻസി പഞ്ചർ റിപ്പയർ കിറ്റ് എന്നിവ സുരക്ഷ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments