ഹൈദരാബാദ് നഗരത്തിന്‍റെ പേരുമാറ്റാൻ ഒരുങ്ങുന്നവരുടെ പേരാണ് ആദ്യം മാറ്റാൻ പോകുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. ഹൈദരാബാദ് മുൻസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനിടെയായിരുന്നു യോഗി ആദിത്യനാഥ് ഹൈദരാബാദിന്റെ പേര് മാറ്റം അസാധ്യമായ ഒന്നല്ലെന്ന് പറഞ്ഞത്. തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദ് നഗരത്തെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്നും യോഗി പ്രഖ്യാപിച്ചു. ഇതിനെതിരെയാണ് ഉവൈസിയുടെ പ്രതികരണം. പേരുമാറ്റാൻ ഉദ്ദേശിക്കുന്നവരുടെ മുഴുവൻ തലമുറയും അവസാനിച്ചാലും നഗരത്തിന്‍റെ പേര് മാറ്റാൻ കഴിയില്ലെന്ന് ഉവൈസി ശക്തമായി പ്രതികരിച്ചു. യോഗി ആദിത്യനാഥിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു പരാമർശം നടത്തിയത്.
Post Your Comments