അന്‍പത് വര്‍ഷത്തിനു ശേഷം റഷ്യന്‍ സ്വദേശിയായ 59-കാരന്റെ മൂക്കില്‍ നിന്ന് നാണയം നീക്കം ചെയ്തു. വെറും ആറ് വയസുള്ളപ്പോളാണ് അദ്ദേഹം മൂക്കിന്റെ വലത്തേ നാസാദ്വാരത്തിലേക്ക് നാണയം ഇട്ടത്. എന്നാല്‍, അതിനെക്കുറിച്ച് അമ്മയോട് പറയാന്‍ അദ്ദേഹത്തിന് ഭയമായിരുന്നു.
എന്നാല്‍, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി 59-കാരന്‍ ഈ നാണയത്തെക്കുറിച്ച് മറന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇപ്പോള്‍ വലത് നാസാദ്വാരത്തിലൂടെ ശ്വസിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോളാണ് ചെറുപ്പത്തില്‍ താന്‍ ഒപ്പിച്ച കുസൃതിയെ കുറിച്ച് ഇദ്ദേഹം വീണ്ടും ഓര്‍ക്കുന്നത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മൂക്ക് സ്‌കാന്‍ ചെയ്തപ്പോള്‍ ആണ് മൂക്കിനുള്ളില്‍ അപ്രതീക്ഷിതമായ തടസ്സം കണ്ടെത്തിയത്.
മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നാണയത്തിന് ചുറ്റും റിനോലിത്ത്‌സ് (മൂക്കിനുള്ളിലെ കല്ലുകള്‍) രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ മൂക്കില്‍ നിന്ന് കല്ലുകളും നാണയവും നീക്കം ചെയ്തു. ഇത് സോവിയറ്റ് വണ്‍ കോപെക് നാണയമാണെന്ന് തിരിച്ചറിഞ്ഞു.
Post Your Comments