KeralaLatest NewsNewsLife StyleHealth & Fitness

മൂക്കില്‍ വിരൽ ഇടയ്ക്കിടെ ഇടാറുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരാവസ്ഥ!!

ശൈത്യകാലത്താണ് ഈ അവസ്ഥ പിടിപെടാൻ സാദ്ധ്യത കൂടുതല്‍.

നഖം കടിക്കുക, വിരൽ മൂക്കിൽ ഇടുക തുടങ്ങിയ ശീലങ്ങൾ നമ്മളിൽ പലർക്കും ഉണ്ട്. എന്നാൽ, അനാവശ്യമായി മൂക്കില്‍ തോണ്ടുന്നത് മറവിരോഗങ്ങള്‍ക്ക് കാരണമാകുമെന്നു പഠനങ്ങൾ.

മനുഷ്യരില്‍ മറവിരോഗങ്ങളുണ്ടാകുന്ന നിരക്ക് വര്‍ദ്ധിച്ചതോടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മൂക്കില്‍ അനാവശ്യമായി തോണ്ടുന്നതിലൂടെ കൈവിരലുകളിലുളള ബാക്ടീരിയകളും മറ്റ് അണുക്കളും മനുഷ്യരുടെ ഉളളിലെത്തുന്നു. ഇവ നമ്മുടെ ഘ്രാണ നാഡിയിലൂടെ തലച്ചോറിലെത്തും. ഇത് തലച്ചോറില്‍ അമ്ലോയിഡ് ബീറ്റാ പ്രോട്ടീന്റെ നിക്ഷേപത്തിന് കാരണമാകും. ഒടുവില്‍ മനുഷ്യര്‍ അല്‍ഷിമേഴ്സ് എന്ന അവസ്ഥയില്‍ എത്തിച്ചേരുമെന്നാണ് പഠനങ്ങൾ പറയുന്നത്.

read also: പോലീസിൽ കൗൺസലർ നിയമനം: അപേക്ഷ ക്ഷണിച്ചു

മനുഷ്യരിലെ ന്യൂമോണിയക്ക് കാരണമാകുന്ന ക്ലമീഡിയ ന്യമോണിയ എന്ന ബാക്ടീരിയാണ് ഡിമെൻഷ്യക്ക് കാരണമാകുന്നത്. ശൈത്യകാലത്താണ് ഈ അവസ്ഥ പിടിപെടാൻ സാദ്ധ്യത കൂടുതല്‍. ഈ സമയങ്ങളില്‍ നമുക്ക് ജലദോഷവും ചുമയും ശ്വാസതടസവും ഉണ്ടാകാറുണ്ട്. ഇത് മൂക്കിനെ അസ്വസ്ഥമാക്കാറുണ്ട്. അങ്ങനെയുളളപ്പോള്‍ നമുക്ക് മൂക്കില്‍ വിരൽ ഇടാനുള്ള പ്രവണത ഉണ്ടാകും. അത് നമ്മൾ നിയന്ത്രിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button