Latest NewsNewsEntertainment

100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ പോകും; കർഷക സമരത്തെകുറിച്ച് വിവാദ പോസ്റ്റുമായി നടി കങ്കണ

100 രൂപയ്ക്ക് വേണ്ടി ദാദി കര്‍ഷക സമരത്തില്‍ പങ്കെടുക്കുകയാണെന്ന ആരോപണമാണ് കങ്കണ

 കേന്ദ്രസര്‍ക്കാറിന്‍റെ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്‌​ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന ‘ഡല്‍ഹി ചലോ മാര്‍ച്ച്‌​’ മൂന്നാം ദിവസത്തിലേക്ക് എത്തിയിരിയ്ക്കുകയാണ്. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ ഷാഹീന്‍ ബാഗിലെ പൗരത്വ നിയമത്തിനെതിരായ സമരത്തിലൂടെ പ്രശസ്തയായ ബില്‍കിസ് ബാനോവ് പങ്കെടുക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇവർക്കെതിരെ ആരോപണമുയര്‍ത്തി നടി കങ്കണ റണാവത്ത്.

100 രൂപയ്ക്ക് വേണ്ടി ദാദി കര്‍ഷക സമരത്തില്‍ പങ്കെടുക്കുകയാണെന്ന ആരോപണമാണ് കങ്കണ ട്വിറ്ററിലൂടെ ഉയര്‍ത്തിയത്. ‘ടൈംസ് മാഗസിന്റെ ഇന്ത്യയെ സ്വാധീനിച്ച നൂറുപേരുടെ പട്ടികയില്‍ വന്ന അതേ ദാദിയാണിത്. 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ വരുമെന്നാണ് കങ്കണ കുറിച്ചത്’. ആരോപണത്തില്‍ വിവാദം കടുത്തതോടെ അധികം വൈകാതെ തന്നെ കങ്കണ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button