മംഗളൂരു : മുഹമ്മദ് നബിയെ അപമാനിച്ചാൽ തലവെട്ടുമെന്ന ഭീഷണിയുമായി നഗരത്തിൽ പോസ്റ്ററുകളും ,ചുവരെഴുത്തുകളും. ആർ എസ് എസിനെയും ,ഹിന്ദുക്കളെയും നേരിടാൻ പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്‌ബയേയും , താലിബാനെയും ക്ഷണിക്കാൻ നിർബന്ധിക്കരുതെന്ന ചുവരെഴുത്തുകൾ ദിവസങ്ങൾക്ക് മുൻപ് നഗരത്തിൽ കണ്ടെത്തിയിരുന്നു . ഇതിൽ അന്വേഷണം തുടരുന്നതിനിടയിലാണ് മുഹമ്മദ് നബിയെ അപമാനിച്ചാൽ തല വെട്ടുമെന്ന ഭീഷണി മുഴക്കി ചുവരെഴുത്തുകൾ വന്നിരിക്കുന്നത്.
Read Also : തദ്ദേശ തെരഞ്ഞെടുപ്പ് : പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
മംഗളൂരുവിലെ കോടതി പരിസരത്തെ പഴയ പോലീസ് ഔട്ട്‌പോസ്റ്റിന് പുറത്താണ് ചുവരെഴുത്തുകൾ കണ്ടെത്തിയത് . ‘ മുഹമ്മദ് നബിയെ അപമാനിച്ചാൽ മതനിന്ദ ആരോപിക്കപ്പെടുന്നയാളുടെ തല വെട്ടുന്നത് മാത്രമാണ് ശിക്ഷ ‘ ഇത്തരത്തിലാണ് ചുവരെഴുത്ത് .
പാരീസിൽ മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് ഇത്തരം ചുവരെഴുത്തുകൾ . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരം ചുവരെഴുത്തുകൾക്ക് പിന്നിൽ ആരായിരിക്കുമെന്ന സൂചനകൾ ലഭിക്കുന്നതിനായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ട് .
Post Your Comments