Latest NewsIndiaNews

കർഷക പ്രതിഷേധത്തിൽ ഏറെ ശ്രദ്ധേയമായി പഞ്ചാബിൽ നിന്നുള്ള കുട്ടി കർഷകൻ

ഡൽഹി: കേന്ദ്രത്തിനെതിരെ രൂക്ഷമാകുന്ന കര്‍ഷക സമരത്തിന്‍റെ ഭാഗമാകാന്‍ പഞ്ചാബില്‍ നിന്ന് ഒരു കുട്ടികര്‍ഷകനുമെത്തിയിട്ടുണ്ട്. മുത്തച്ഛനൊപ്പം പാടത്തിറങ്ങുന്ന പത്ത് വയസുകാരന്‍ ജസ്പ്രീത് സിങ്ങാണ് സമരമുഖത്ത് ശ്രദ്ധാകേന്ദ്രമാകുന്നത്. കേന്ദ്ര നിയമത്തിനെതിരെ രൂക്ഷ ഭാഷയിലാണ് ഈ കുട്ടിക്കർഷകനും പ്രതികരിക്കുന്നത്.

ബുറാഡിയിലെ സമര ഭൂമിയിൽ ഓടിക്കളിക്കുകയാണ് ജസ്പ്രീത് സിങ്ങ്. ഇടയ്ക്ക് കൊടി കൈയ്യിലേന്തി ജാഥക്കൊപ്പം ചേരും. പിന്നെ ട്രാക്ടറിൽ കയറി ഇരിക്കും. നിതാങ്കരിയിലെ സമരസ്ഥലത്ത് ഇപ്പോൾ ജസ്പ്രീതാണ് ശ്രദ്ധാകേന്ദ്രം. സമരത്തിനായി മുത്തച്ഛൻ മുകൾക്ക് സിങ്ങ് ദില്ലിക്ക് പോകുകയാണെന്ന് അറിഞ്ഞപ്പോൾ കുഞ്ഞ് ജസ്പ്രീതിന് സങ്കടം. കൊച്ചുമകനെ പിരിയാൻ മുത്തച്ഛനും സങ്കടമായതോടെ ഒപ്പം കൂട്ടി. പൊലീസ് തടഞ്ഞപ്പോളും കണ്ണീർ വാതകം പൊട്ടിയപ്പോളും ജസ്പ്രീതിനെ മുത്തച്ഛൻ ചേർത്ത് പിടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button