Latest NewsNewsIndiaCrime

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

സായിദ് അലി എന്ന യുവാവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

ലഖ്നൗ : ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ അയല്‍വാസി കൊലപ്പെടുത്തി. ബല്ലിയയിലെ ലക്ഷ്മിപുര്‍ ഗ്രാമത്തില്‍ ആണ് സംഭവം നടന്നത്. പ്രതി മറ്റൊരു സമുദായത്തില്‍ നിന്നുള്ളയാളാണ്. 18 വയസുള്ള റിതിക എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സായിദ് അലി എന്ന യുവാവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവ ദിവസം, മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം വയലിലേക്ക് വിളവെടുക്കാന്‍ പോവുകയായിരുന്നു റിതിക. ഈ സമയത്ത്, അലി കത്തിയുമായി വയലില്‍ നില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് അലി പെണ്‍കുട്ടിയെ ആക്രമിച്ച് അവളുടെ കഴുത്തറത്തു കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ സഹായിക്കാനായില്ല. എന്നാല്‍, പ്രതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദ്ദിച്ച ശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

അലി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെങ്കിലും പെണ്‍കുട്ടി താല്‍പര്യം കാണിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ” പ്രതി ഒരു കൂലിപ്പണിക്കാരനാണ്. നവംബര്‍ 12നാണ് പ്രതി ഗ്രാമത്തിലേക്ക് മടങ്ങി എത്തുന്നത്. പെണ്‍കുട്ടി ഇടയ്ക്ക് പ്രതിയുമായി സംസാരിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ നിന്ന് മടങ്ങിയ ശേഷം പെണ്‍കുട്ടി പ്രതിയുമായി സംസാരിച്ചിട്ടില്ല. പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയ ബന്ധത്തിലാണെന്നും ഇത് തന്നെ പ്രകോപിപ്പിച്ചുവെന്നും പ്രതി പറഞ്ഞു.” – അസംഗര്‍ഹ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുഭാഷ് ചന്ദ്ര ദുബെ സംഭവത്തെ കുറിച്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button