ന്യൂഡല്‍ഹി : കോവിഡിന്റെ വ്യാപനം തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് മാസ്‌ക് ധാരണവും സാനിറ്റെസറിന്റെ ഉപയോഗവും. എന്നാല്‍ ഇവ രണ്ടും കൃത്യമായി പാലിക്കാത്ത ഒരു വിഭാഗമുണ്ട്. രാജ്യത്ത് 60 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്ന് സുപ്രീം കോടതിയുടെ വരെ നിരീക്ഷണമുണ്ടായിരുന്നു. ജസ്റ്റീസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് മാസ്‌ക് വിഷയത്തില്‍ സംസ്ഥാനങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചത്.
60 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ല എന്നു മാത്രമല്ല 30 ശതമാനം പേര്‍ മാസ്‌ക് ശരിയായി ധരിക്കാതെ, തൂക്കിയിടുന്ന പ്രവണതയും കാണുന്നുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന് പിന്നാലെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങുകയാണ് സംസ്ഥാനങ്ങള്‍.
ഹിമാചല്‍പ്രദേശിലാണ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിയത്. മാസ്‌ക് ധരിക്കാത്തവരെ ഇനി മുതല്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. മാത്രമല്ല എട്ടു ദിവസം വരെ ജയിലലടക്കുമെന്നും ഹിമാചലിലെ ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തടവോ 5,000 രൂപ പിഴയോ ആയിരിക്കും ശിക്ഷയെന്നാണ് അധികൃതര്‍ അറിയിച്ചത്. കര്‍ണാടകയിലും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴത്തുക 250 ആയി വര്‍ധിപ്പിക്കുകയും ചെയ്തു.
Post Your Comments