Latest NewsNewsSaudi ArabiaGulf

സൗദിയില്‍ ഇനിമുതൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാൽ കടുത്ത ശിക്ഷ നടപ്പാക്കും

സൗദിയില്‍ ഇനി സ്ത്രീകളോട് മോശമായി പെരുമാറിയാൽ പണികിട്ടും. പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്ന് അധികൃതർ പറയുന്നു.

സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നതെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. ശാരീരികമോ മാനസികമോ ലൈംഗികമോ ആയ അതിക്രമങ്ങളോ ഭീഷണികളോ സ്ത്രീകള്‍ക്ക് നേരെ നടത്തിയാല്‍ ഒരു വര്‍ഷം വരെ തടവും 50,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയും ഇരട്ടിയാവുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button