സൗദിയിൽ അഴിമതി വിരുദ്ധ അതോറിറ്റി പുതിയ നൂറ്റി അന്‍പതോളം അഴിമതി കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നായി സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസുകളാണ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇത്തവണ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതര്‍ ഉള്‍പ്പെടയുള്ളവരും പിടിയിലായിട്ടുണ്ട്.
സൗദി അഴിമതി വിരുദ്ധ അതോറിറ്റി അഥവ നസഹ അധികൃതരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സാമ്പത്തിക വഞ്ചന, കൈക്കൂലി, അഴിമതി എന്നീ വകുപ്പുകളിലാണ് കേസുകള്‍ രജിസ്ററര്‍ ചെയ്തിട്ടുള്ളത്. പുതുതായി 150 കേസുകളാണ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്. 226 പേരെ കേസുകളുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്തിട്ടുണ്ട്.
Post Your Comments