ഇന്ത്യയില്‍ ഒരു വിന്റേജ് അല്ലെങ്കില്‍ ക്ലാസിക് വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള രീതിയില്‍ മാറ്റം വരുന്നു. വിന്റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനവും നമ്പര്‍ പ്ലേറ്റും വരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഇരുചക്ര, നാലുചക്ര വാഹനങ്ങളാണ് വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക. പുതിയ നിയമപ്രകാരം, പുതിയ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിന് ഉടമയ്ക്ക് ഒരു കാറിന് 20,000 രൂപ ചെലവാകും, ഇത് 10 വര്‍ഷത്തേക്ക് സാധുവായിരിക്കും. ഈ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 5,000 രൂപ നല്‍കണം.
പുതിയ നിയമം പ്രകാരം, ക്ലാസിക്, വിന്റേജ് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ പുതിയ വാഹനങ്ങള്‍ക്കും ലഭിക്കുന്ന 10 അക്ക ആല്‍ഫ ന്യൂമെറിക് ഫോര്‍മാറ്റില്‍ പുതിയ രജിസ്‌ട്രേഷന്‍ പ്രദര്‍ശിപ്പിക്കും. രജിസ്‌ട്രേഷന്‍ നമ്പറില്‍ VA എന്നു കൂടി സംസ്ഥാന കോഡിനു ശേഷം ചേര്‍ക്കും. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ വാഹനത്തിന്റെ ചേസിസ്, ബോഡി ഷെല്‍, എഞ്ചിന്‍ എന്നിവയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ തന്നെ ആയിരിക്കണം.
Post Your Comments