ട്രൈലർ പുറത്തുവന്നതിന് പിന്നാലെ യൂട്യൂബിലും സോഷ്യൽ മീഡിയയിലും തരംഗം സൃഷ്ടിച്ച ഇളയദളപതി ചിത്രം മാസ്റ്ററിൻെറ ഡിജിറ്റൽ സംപ്രേക്ഷണ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി വാർത്ത പുറത്ത് വന്നിരിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും നെറ്റ്ഫ്ലിക്സാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
കൃത്യമായ തുക അറിവായിട്ടില്ലെങ്കിലും ഒരു തമിഴ്സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകക്കാണ് സിനിമ വിറ്റതെന്നാണ് റിപ്പോർട്ട്. കോവിഡ് സാഹചര്യത്തിൽ തീയേറ്റർ റിലീസ് മാറ്റിവെച്ച് ഒ.ടി.ടി റിലീസായി എത്തിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും 2020 ജനുവരിയിൽ തീറ്റേറുകൾ തുറക്കാൻ തീരുമാനമുള്ളതിനാൽ തീയേറ്ററിൽ റിലീസ് ചെയ്ത ശേഷം അധികം വൈകാതെ ഒ.ടി.ടി റിലീസ് ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നവംബർ 14ന് റിലീസ് ചെയ്ത മാസ്റ്ററിൻെറ ടീസർ യൂട്യൂബിൽ നാലുകോടി വ്യൂസും കടന്ന് കുതിച്ചുകൊണ്ടിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാലവിക മോഹനൻ, വിജയ് സേതുപതി, അർജുൻ ദാസ്, ഗൗരി കൃഷ്ണൻ അടക്കമുള്ള വൻ താരനിര അണിനിരക്കുന്നുണ്ട്.
Post Your Comments