റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 401 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായിരിക്കുന്നു. 13 പേർ കോവിഡ് രോഗികള്‍ മരണപ്പെടുകയും 220 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. സമീപ കാലങ്ങളിലെ ഏറ്റവും കുറവ് പ്രതിദിന കൊറോണ വൈറസ് ബാധയും പുതിയ കേസുകളുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ 5,018 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. ഇവരില്‍ 675 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ് കഴിയുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,870 ആയും വൈറസ് ബാധിതര്‍ 356,911 ആയും ഉയര്‍ന്നിട്ടുണ്ട് .
Post Your Comments