ബെംഗളൂരു: കുറച്ച് ഇടവേളയ്ക്ക് ശേഷം കർണാടക ബിജെപിയില്‍ വീണ്ടും തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ കർണാടക ബിജെപിയില്‍ കടുത്ത അമർഷത്തിലേക്ക് നീങ്ങുകയാണ്. മന്ത്രിസഭാ വികസനം നടപ്പാക്കാത്ത മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കെതിരായ നീക്കങ്ങൾ ശക്തമാക്കി ചില നേതാക്കൾ കേന്ദ്രത്തിനെ സമീപിച്ചു.
നേതൃമാറ്റത്തിനുവേണ്ടിയും മന്ത്രിസ്ഥാനത്തിനായും മുറവിളി കൂട്ടുന്ന നേതാക്കളില്‍ ചിലർ ഡൽഹിയിലെത്തിക്കഴിഞ്ഞു. പാർട്ടി അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ട് ആവശ്യങ്ങൾ നേരിട്ടുന്നയിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതേസമയം യെദ്യൂരപ്പയും പാർട്ടിയില്‍ പിന്തുണ ഉറപ്പാക്കാന്‍ നടപടികൾ സജീവമാക്കിയിട്ടുണ്ട്.
Post Your Comments