KeralaLatest NewsNews

കേരളവർമ്മയിൽ ആർ ബിന്ദുവിന് പ്രിൻസിപ്പാളിന്റെ ചുമതല നൽകി

തൃശ്ശൂർ: ശ്രീ കേരളവർമ്മയിലെ വൈസ് പ്രിൻസിപ്പാൾ നിയമനവിവാദത്തെ തുടർന്ന് പ്രിൻസിപ്പാളായിരുന്ന പ്രൊഫ: ജയദേവൻ നൽകിയ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിക്കുകയുണ്ടായി. പുതിയ വൈസ് പ്രിൻസിപ്പാളായി നിയമിച്ച ഡോ. ആർ ബിന്ദുവിന് പ്രിൻസിപ്പാളിന്റെ ചുമതല നൽകിയിരിക്കുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയായ പ്രാഫ ബിന്ദുവിനെ വൈസ് പ്രിൻസിപ്പാൾ ആക്കിയതിൽ പ്രതിഷേധിച്ചാണ് ജയദേവൻ നേരത്തെ സ്ഥാനമൊഴിയുകയുണ്ടായത്. ജയദേവന്റെ നടപടിയിൽ മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ് കടുത്ത അതൃപ്തിയിലാണ് ഉള്ളത്. അനാവശ്യമായി വിവാദത്തിന് സാഹചര്യമൊരുക്കിയെന്ന ആരോപണവും ഉയർന്നിരിക്കുന്നു.

shortlink

Post Your Comments


Back to top button